I pill (dr veena എഴുതുന്നു ...)
എല്ലാർക്കും സുപരിചിതമായ tablet. കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ചുരുക്കം എന്ന് കരുതുന്നു.
ഇതൊരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.
ഫർമസിയിൽ നിന്നും prescription ഇല്ലാതെ പലർക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, I pill schedule H medicine ആണ്. അതായത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ല.
ഇതൊരു routine ഗർഭനിരോധന മാർഗവും അല്ല.
അതായത്, I pill, മറ്റു ഗർഭനിരോധനഗുളികളെപ്പോലെ അല്ല !
Routine മാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ വിട്ടുപോകുമ്പോൾ, condom പൊട്ടിപ്പോയാൽ എന്നീ സാഹചര്യങ്ങളിലും,
അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill. കാരണം, high dose ഹോർമോൺ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോർമോണുകൾ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകൾ ഉണ്ടാക്കും.
1 ആരൊക്കെ I pill ഉപയോഗിക്കരുത് ?
സ്തനാർബുദം ഉള്ളവർ, അടുത്ത രക്തബന്ധത്തിൽ പെട്ടവർക്ക് സ്തനാർബുദം ഉള്ളവർ, കൊളെസ്ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, BP ഉള്ളവർ എന്നിവർ.
അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവർത്തനം കാരണം I pill പരാജയപ്പെട്ടേക്കാം.
വിഷാദരോഗം ഉള്ളവർ ഉപയോഗിക്കാതിരിക്കുക.
2 എപ്പോൾ ഉപയോഗിക്കണം ?
ഗർഭനിരോധന മാർഗം പരാജയപ്പെട്ടാൽ, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകൾക്കുള്ളിൽ. പരാജയസാധ്യത കൂടുമെങ്കിലും മാക്സിമം 120 മണിക്കൂറുകൾക്കുള്ളിൽ വരെ കഴിക്കാം.)
3 എങ്ങനെ പ്രവർത്തിക്കുന്നു?
അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.
4 ഒരു I pill കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്ത I pill ആവാം ? ഒരാൾ ചോദിച്ച ചോദ്യമാണിത് ! അങ്ങനെയൊരു ഓപ്ഷൻ പോലും പരിഗണിക്കരുത്. High dose ഹോർമോൺ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് I pill കഴിച്ചാൽ, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോൾ, already അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. I pill ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളിൽ പുരുഷബീജം survive ചെയ്യുന്ന ദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കഴിച്ച I pill എത്ര മണിക്കൂറുകൾ സംരക്ഷണം തരും എന്ന് ഉറപ്പു പറയാൻ പറ്റില്ല.
മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ പോയി പറ്റിപ്പിടിച്ചു വളരുന്നതിൽ നിന്നും തടയാൻ I pillനു കഴിവില്ല എന്നാണ്. So, ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങൾക്ക് നിലവിളിക്കേണ്ടി വരില്ല.
I pillന്റെ metabolism കഴിയുമ്പോൾ (24 മുതൽ 32 വരെയുള്ള മണിക്കൂറുകൾ) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കിൽ, മുന്നേ കഴിച്ച I pill രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.
5 സൈഡ് effects
ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങൾക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.
അടുത്ത period ചിലപ്പോൾ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കിൽ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ ശർദി വരുന്നെങ്കിൽ, പരാജയസാധ്യതയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.
Already ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ. I pill കഴിച്ചതുകൊണ്ട് ആ ഗർഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. I pill is not teratogenic. ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കില്ല.
പ്രൊജസ്ട്രോണിന്റെ BP കുറക്കുന്ന എഫക്ട് കാരണം ചിലർക്ക് i pill കഴിച്ച ശേഷം തലചുറ്റൽ പോലെ ഉണ്ടാവാം. So, ഡ്രൈവിംഗ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കുക.
ഒരു വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തിൽ Normally ഉള്ള പ്രൊജസ്‌ട്രോൺ ലെവൽ നാനോഗ്രാം അളവിൽ ആണ്. അതിന്റെ ആയിരം മടങ്ങാണ് I pillൽ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനങ്ങൾക്ക് ഈസ്ട്രജനും പ്രൊജസ്ട്രോണും പ്രത്യേക അനുപാതത്തിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള I pill ഉപയോഗം ഇതിൽ മാറ്റങ്ങൾ ഉണ്ടാക്കും.
I pill NEVER protects from sexually transmitted illnesses. Please note it.
Schedule H medicines prescription ഇല്ലാതെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങൾ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ I pill ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്.
ഗർഭനിരോധനം ഒരു തുടർപ്രക്രിയ ആവണം. എമർജൻസി ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
I pill ഉപയോഗിക്കാൻ പറ്റാത്തവർക്കു, ഗർഭനിരോധനമാർഗം പരാജയപ്പെടുന്നെങ്കിൽ, അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഗർഭാശയത്തിൽ കോപ്പർ ടി നിക്ഷേപിക്കാവുന്നതാണ്. അതും ഒരു എമർജൻസി method ആണ്.
I pill
I Pill is a tablet familiar to most of the people. People who have not heard even the name of the pill definitely could be rare. It is an emergency contraceptive method. It is available from the pharmacy without a prescription for many. But I Pill is a schedule H medicine. That means it cannot be sold without a prescription from the doctor. This is not a routine contraceptive method. Because I pill is different from other contraceptive tablets.
When the routine method fails, for example- If you forget to take contraceptive tablet for more than one or two days, and also in a situation where the condom breaks or an unexpected sexual intercourse takes place without any preventive, I pill is used as a plan B contraceptive. It is high dosage hormone tablet. Chemical hormones that are not produced within the body may be safe but still there would be side effects.
1. People to avoid the tablet:
Breast cancer patients, people who have any blood relative having breast cancer, high cholesterol patients, heart patients, gallbladder patients, people having disease of blood clotting and BP patients shall not take this tablet. Those who take medicine for epilepsy and patients taking certain antibiotics, due to a chemical reaction I pill may fail. Those having depression also should not use I pill.
2. When can be used?
When contraceptive method fails, take I pill as early as possible (within 72 hours. Though possibility for failure is more it can be taken up to 120 hours).
3. How does it work?
It delays or blocks egg production. Thus fertilization is blocked.
4. How frequent can the tablet be taken?
Never consider such an option. Don’t forget that it is a high dose hormone tablet. When I pill is taken, we cannot say how long the egg production would be delayed. Sometimes egg production might have taken place already. Though I pill stops fertilization, considering the long time of male semen surviving inside the female body, we cannot make it sure that I pill will protect for how long. Another thing is latest studies point out that, the fertilized egg can grows sticking on to the uterus wall and in such cases I pill will not work. So there would be no chance for a religious outcry saying baby already born is killed in single protection.
Once that metabolism is over (24-32 hours), it will have no effect on another unsafe intercourse after the period.
Side Effects
No serious side effects are detected so far. Breasts may be tender. Infrequent bleeding is possible. Next period may either be earlier or late. If it is late then definitely conduct pregnancy test. When I pill is taken, if vomiting occurs within 1 or 2 hours then failure is likely. Repeat the dose only as per the instructions of the doctor. If already conceived I pill is not useful. By taking I pill pregnancy will not be affected. I pill is not teratogenic. Because of I pill fetus will not become handicapped.
There is no definite answer for how many tablets can be taken in a year. Progesterone level in a normal body would be in nano gram measures. I pill contain thousand times more than that. For healthy activities of mind and body of a female estrogen and progesterone shall be in a particular proportion. Continuous usage of I pill may affect this.
Selling and buying schedule H medicine without prescription is a crime. Before prescribing I pill doctors should make sure whether the patient has certain diseases. That is why it is included in schedule H. Contraceptive shall be a continuous activity. Take caution to avoid emergency for those who cannot use I pill, if the contraceptive fail copper t can be put in the uterus within 5 days. That also is an emergency method.
Thank you Arunraj for the translation
എഴുതിയത് : Dr. Veena j s
Comments
Post a Comment