അമ്മ ഒരുപാടു ആഗ്രഹിച്ചതാണ് തന്നെ ഒരു ഉന്നതനിലയിൽ എത്തിക്കാൻ ,അച്ഛൻ തന്റെ മൂന്നാം വയസ്സിൽ ഉപേക്ഷിച്ചു പോയപ്പോൾ മറ്റുള്ള വീടുകളിൽ വീട്ടുപണിചെയ്താണ് തന്നെ അമ്മ വളർത്തിയത് ജീവിതത്തിൽ കാര്യമായ സുഖങ്ങളൊന്നും ലഭിക്കാത്ത ഒരുപാവം ,തന്റെ ഓരോരു കാര്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ടി വന്നപ്പോൾ അവരുടെ പരിഹസവാക്കുകൾ കണ്ടുമടുത്തിട്ടാ 'അമ്മ ജോലിക്കിറങ്ങിയത് ,, പേരുകേട്ട നായർ തറവാട്ടിലെ ഒരംഗം അതിലും താഴെയുള്ള വീട്ടിൽ അടുക്കള പണിക്കുനിൽക്കുന്നതിൽ കുടുബക്കാർ മൊത്തം എതിരാണ് , എങ്കിലോ അവർക്കൊന്നും കൈയറഞ്ഞു സഹായിക്കാനും പറ്റില്ല പിന്നെങ്ങനെ നമ്മൾ ജീവിക്കും? , കുടുംബത്തിലുള്ള കല്യാണങ്ങളിലൊന്നും നമ്മളെ വിളിക്കാറില്ല , എങ്കിലും മിക്കവാറും എല്ലാ കല്യാണ സദ്യയും ഞാൻ കഴിക്കും കേട്ടോ ,കല്യാണമൊക്കെ കഴിഞ്ഞു ബാക്കിയുള്ളവയെടുക്കാൻ അവർ നമ്മളെ വിളിക്കും , പ്രായം വന്നപ്പോൾ അമ്മയോട് ചോദിച്ചു , എന്തിനാ അമ്മേ മറ്റുള്ളവരുടെ ബാക്കി നമുക്ക് ? അത് നമുക്കുവേണ്ട അമ്മേ , അപ്പോൾ അമ്മ പറഞ്ഞത് ഭക്ഷണത്തോട് മാത്രം നമ്മൾ പിന്തിരിഞ്ഞു നിൽക്കരുത് ,അത് ഇന്ന്...