Media cafe Skip to main content

Posts

Best Video's editing app വീഡിയോസ് എഡിറ്റ് ചെയ്യാൻ പറ്റിയ കിടിലം ആപ്ലിക്കേഷൻ

Recent posts

പ്രവാസികൾക്ക് ഉപകാരപ്പെടുന്ന കിടിലം vpn /ONE OFF THE BEST VPN EVER

      Surf safely with Pawxy: Fast VPN, AdBlocker & Swift Browser! 🌐 Embark on the Pawxy Journey: A Web Browser Reinvented with Fast & Secure VPN 🚀 Step into a new era of internet browsing with Pawxy - your state-of-the-art VPN browser designed to meet the ever-evolving needs of the modern web user. Combining unparalleled security features with a dynamic and user-friendly interface, Pawxy offers an internet experience that's not just safer but also more enjoyable and efficient. Get ready to upgrade your online navigation like never before. 🔥 Delve into Pawxy's Show-Stopping Features 🔥 ♾ Browser++: Dominate the Art of Multitasking Enter the realm of supreme multitasking with Browser++. Seamlessly manage multiple accounts, switch between tasks with unparalleled ease, and safeguard your sessions with our custom passcode protection. 🛡 Fast & Secure VPN: Embrace Internet Freedom Witness the true freedom of the internet with Fast & Secure VPN. Experience hi...

അമ്മ ഒരുപാടു ആഗ്രഹിച്ചതാണ്

അമ്മ ഒരുപാടു ആഗ്രഹിച്ചതാണ് തന്നെ  ഒരു ഉന്നതനിലയിൽ എത്തിക്കാൻ ,അച്ഛൻ തന്റെ മൂന്നാം വയസ്സിൽ ഉപേക്ഷിച്ചു പോയപ്പോൾ മറ്റുള്ള വീടുകളിൽ വീട്ടുപണിചെയ്താണ് തന്നെ അമ്മ വളർത്തിയത് ജീവിതത്തിൽ കാര്യമായ സുഖങ്ങളൊന്നും ലഭിക്കാത്ത ഒരുപാവം ,തന്റെ ഓരോരു   കാര്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ടി വന്നപ്പോൾ അവരുടെ പരിഹസവാക്കുകൾ കണ്ടുമടുത്തിട്ടാ 'അമ്മ ജോലിക്കിറങ്ങിയത് ,, പേരുകേട്ട നായർ തറവാട്ടിലെ ഒരംഗം അതിലും താഴെയുള്ള വീട്ടിൽ അടുക്കള പണിക്കുനിൽക്കുന്നതിൽ കുടുബക്കാർ മൊത്തം എതിരാണ് , എങ്കിലോ അവർക്കൊന്നും കൈയറഞ്ഞു സഹായിക്കാനും പറ്റില്ല  പിന്നെങ്ങനെ  നമ്മൾ  ജീവിക്കും? , കുടുംബത്തിലുള്ള കല്യാണങ്ങളിലൊന്നും നമ്മളെ വിളിക്കാറില്ല , എങ്കിലും മിക്കവാറും എല്ലാ കല്യാണ സദ്യയും ഞാൻ കഴിക്കും കേട്ടോ ,കല്യാണമൊക്കെ കഴിഞ്ഞു ബാക്കിയുള്ളവയെടുക്കാൻ അവർ നമ്മളെ വിളിക്കും , പ്രായം വന്നപ്പോൾ അമ്മയോട് ചോദിച്ചു , എന്തിനാ അമ്മേ മറ്റുള്ളവരുടെ ബാക്കി നമുക്ക് ? അത് നമുക്കുവേണ്ട അമ്മേ ,  അപ്പോൾ   അമ്മ പറഞ്ഞത് ഭക്ഷണത്തോട് മാത്രം നമ്മൾ പിന്തിരിഞ്ഞു നിൽക്കരുത് ,അത് ഇന്ന്...

ചങ്കുകൾക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കുന്നു !!

ചങ്കുകൾക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കുന്നു !! കഴിഞ്ഞ വർഷം ഇതേ ദിവസം ആണ് ഞാൻ അവളുമായുള്ള യുദ്ധം തുടങ്ങിയത്..!! ദേ പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു !! ഒരു ജലദോഷം വന്ന ലാഘവത്തോടെ ഞാൻ ഇതിനെ നേരിട്ട് വിജയിച്ചു വരും എന്ന് പറഞ്ഞിട്ടാണ് ആശുപതിയിലേക്ക് പോയത്.. ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു !! വേദനകളിൽ അലറിക്കരയുമ്പോഴും മാസങ്ങളോളം ഉറക്കമില്ലാതെ കൺപോളകൾക്ക് കനം കൂടിയപ്പോഴും 24 വർഷം താങ്ങായവരിൽ ഒരുവൻ പോയപ്പോഴും പിന്നീട് അർബുദം  ശ്വാസകോശത്തിലേക്ക് പടർന്നപ്പോഴും നന്ദു പതറാത്തത് എന്താണെന്ന് ആർക്കെങ്കിലും അറിയുമോ ? കൃത്യമായ ചികിത്സയും അത് കൂടാതെ നിങ്ങളെല്ലാവരും കൂടി തീർത്ത സ്നേഹത്തിന്റെ ഒരു വലയം എനിക്ക് ചുറ്റുമുണ്ട്..!! ആയിരം കീമോയെക്കാൾ ശക്തിയുള്ള വലയം !! അതിനുള്ളിൽ ഞാൻ സുരക്ഷിതനാണ് !! ഒപ്പം സർവ്വേശ്വരൻ തന്ന മനസ്സിന്റെ ശക്തിയും കൂടിയായപ്പോൾ സർവ്വം ശുഭം !! അർബുദം എന്നെ കണ്ടു പേടിച്ചു പോയതല്ല !! നിങ്ങളുടെയൊക്കെ സ്നേഹം കണ്ട് നാണിച്ചു നാട് വിട്ടതാണ് !! അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം !! ന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് പകരം കിട്ടിയ ഭിക്ഷയാണ് എന്റെ പ്രാണൻ !! ...

പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്

പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്. ഭർതൃഗ്രഹത്തിൽ നിന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം. ഉറങ്ങാൻ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാർത്തകൾ. 20 കിലോ തൂക്കം മാത്രമുള്ള ഭർതൃഗ്രഹത്തിലെ പീഡനത്തിൽ മരണപ്പെട്ട യുവതിയും, ക്രൂരമായി പീഡിപ്പിച്ചു മസ്തിഷ്‌ക്കമരണം സംഭവിച്ച ആ ഏഴു വയസ്സുകാരനും. മക്കളെയും താലിയും ഓർത്തു ഒന്ന് ഉറക്കെ നിലവിളിക്കാതെ ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.  മദ്യപിച്ചു നാലു കാലിൽ വന്നു ഭാര്യയെയും മക്കളെയും തല്ലുന്നവരെ നാം അടുത്ത വീടുകളിൽ ഇരുന്ന് കേട്ടിട്ടുണ്ടാവില്ലേ? ജോലി സമയത്തു അത്തരം കേസുകൾ കണ്ടിട്ടുണ്ട്. MLC എഴുതിയിട്ടുമുണ്ട്. പക്ഷെ അവസാനം ഒത്തുതീർപ്പായി വീണ്ടും അടി വാങ്ങി വന്നവരും ഉണ്ട്. "മക്കളെയോർത്തു" എന്ന പതിവ് മൊഴി. പിന്നെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും എന്ന ഭയം. ഇവിടെയാണ് സ്ത്രീകൾ സ്വയംപര്യാപ്തരായിട്ട് മാത്രം വിവാഹം കഴിക്കുക എന്നതിന്റെ പ്രസക്തി. നല്ല വിദ്യാഭ്യാസവും ജോലിയും നേടിയിട്ട് മാത്...

ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല

എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്റർ വ്യക്തികൾ പൊതുയിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും. ലോക ട്രാൻസ്‌ജെന്റർ ദൃശ്യതാ ദിനമായ മാർച്ച് 31ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂർ റോഡിന് സമീപം ഒരു ട്രാൻസ്‌ജെന്റർ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം... ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകൾക്കൊപ്പം ഒരു പേര് കൂടി... ശാലു. എന്നോട് ചോദിച്ചാൽ, മരണപ്പെടുന്നവർ ഭാഗ്യം തുണച്ചവർ എന്നുപോലും ഞാൻ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാൻ. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങൾ, അധികാരവർഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു... നിയമപാലകരാൽ പോലും... മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞ...

നടൻ ജയസൂര്യയുടെ പോസ്റ്റ് വൈറൽ കല്യാണം കഴിഞ്ഞ 15 വർഷം കഴിഞ്ഞു

രണ്ട് എന്ന ഒന്ന്.... നമ്മുടെ കല്ല്യാണത്തിനും മുൻപ്, നമ്മുടെ പ്രണയത്തിനും മുൻപ് നീ എന്നോട് പറഞ്ഞ ഡയലോഗുണ്ട്. "നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ...  " എന്ന്. ആ പറഞ്ഞ നീ പെട്ടിട്ട് ഇന്നേക്ക് 15 വർഷം. ആ ഇടപെടലില് നമുക്കിപ്പോ രണ്ട് മക്കളും. എനിക്ക് തോന്നീട്ടുള്ളത് കല്ല്യാണ സമയത്ത് നമ്മൾ ചിലപ്പോൾ മാനസികമായി ഒരേ തലത്തിൽ ആയിരിക്കും എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു വ്യക്തി മാനസികമായി വളരും മറ്റേയാൾ അവിടെ തന്നെ നിൽക്കും, അപ്പോഴാണ് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നൊക്കെ  പറയുന്നത്. എന്തായാലും നീ വളർന്നതോടൊപ്പം എന്നെയും ഒപ്പം വളർത്തിയതിന് നിനക്ക് നന്ദി. പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട് "നിന്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല എന്ന് " ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ... ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ...